CORPORATE MANAGEMENT OF CATHOLIC SCHOOLS, PUNALUR DIOCESE

 

 

 

സെൻഡോഫ് ഫോട്ടോകൾക്കായീ തിരയുക 2024 ...click here

 

 

 

 

 

 

Our vision

 

To instil Christian values in every young minds and equip them to be a global citizens; spreading the light of peace and love.

 

To nurture and encourage the the weaker sections of society and uplift them to the mainstream of the society.

 

To bring out the best in each and every child.

 

To inspire, motivate, challenge every student to learn.

.

The Education Ministry Master Plan, Punalur Diocese

CORPORATE EDUCATIONAL ADMINISTRATION

 

CHRISTMAS CELEBRATION 2024 ...click here

 

 

FAREWELL FUNCTION 04-02-2023 ...click here

 

 

 

അധ്യാപക അനധ്യാപക യാത്രയപ്പ് സമ്മേളനം - 2025

 

 

 

 

പുനലൂർ കോപ്പറേറ്റ് മാനേജ്മെൻറ് കാത്തലിക് സ്കൂൾസ്, ബിഷപ്പ് ഹൗസ് ,പുനലൂർ. അധ്യാപകരായ റവ .സിസ്റ്റേഴ്സിന്റെ മീറ്റിംഗ് നടത്തി. പുനലൂർ കോർപ്പറേറ്റ് മാനേജ്മെന്റിലെ വിവിധ സ്കൂളുകളിൽ പ്രവർത്തിക്കുന്ന അധ്യാപകരായ റവ .സിസ്റ്റേഴ്സിന്റെ മീറ്റിംഗ് 25 .10 .2024 വെള്ളിയാഴ്ച വൈകിട്ട് 3:00 മണിക്ക് പുനലൂർ ബിഷപ്പ് ഹൗസിൽ വച്ച് നടത്തി. പ്രാർത്ഥനയോടുകൂടി ആരംഭിച്ച മീറ്റിങ്ങിൽ പുനലൂർ രൂപത അധ്യക്ഷനും കോർപ്പറേറ്റ് മാനേജ്മെന്റിന്റെ രക്ഷാധികാരിയുമായ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻപിതാവ് അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ റവ. ഫാദർ ക്രിസ്റ്റി ജോസഫ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ പിതാവ് സിസ്റ്റേഴ്സുമായി സംവദിക്കുകയും തുടർന്ന് വൈജ്ഞാനിക സഹ വൈജ്ഞാനിക വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. 1) രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള പ്രമാണ രേഖ (ഗ്രാവിസിമം എദു കാസിയോണിസ് ,Gravissimum Educationis )ഗൗരവപൂർണ്ണമായ വിദ്യാഭ്യാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുറിച്ചും 2) സന്യസ്ത ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വത്തിക്കാൻ കൗൺസിൽ ഡിഗ്രി (Perfectae Caritatis)സ്നേഹത്തിൻറെ പൂർണതയും 3) ഫ്രാൻസിസ് പാപ്പായുടെ പുതിയ ചാക്രിയ ലേഖനം (DILEXIT NOS, He Loved Us) യേശുവിൻറെ തിരുഹൃദയത്തെ കുറിച്ചുള്ള ചാക്രിയ ലേഖനത്തെക്കുറിച്ചും 4) ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും 5) ആധുനിക കാലഘട്ടത്തിൽ നിർമ്മിത ബുദ്ധിയുടെ പ്രാധാന്യത്തെക്കുറിച്ചും 6) ക്രിസ്തുവിനോടും മനുഷ്യനോടും സന്യസ്തർക്ക് അഭിനിവേശം ഉണ്ടാകണമെന്ന് പിതാവ് ഉദ്ബോധിപ്പിച്ചു. സെന്റ്ഗൊരേറ്റി ഹൈസ്കൂൾ അധ്യാപിക സിസ്റ്റർ ജെസ്സി തോമസ് എല്ലാവർക്കും നന്ദി അറിയിച്ചു. പ്രാർത്ഥനയോടുകൂടി യോഗം സമാപിച്ചു.

 

 

 

 

തൃക്കണ്ണാപുരം സെന്റ് മിൽഡ്രഡ്സ് യു. പി. എസ്. ന്റെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിട സമുച്ചയം നാടിന് സമർപ്പിച്ചു>

 

കടയ്ക്കൽ : നൂറിലധികം വർഷങ്ങളായി കടയ്ക്കലിന്റെ വിദ്യാഭ്യാസ മേഖലയിൽ നിസ്തുലമായ സംഭാവനകൾ നൽകിയ തൃക്കണ്ണാപുരം സെന്റ് മിൽഡ്രഡ്സ് യു.പി.എസി.ന്റെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം 2024 ഡിസംബർ 27 വെള്ളി വൈകുന്നേരം അഞ്ചുമണിക്ക് പുനലൂർ രൂപത വികാർ ജനറൽ റവറന്റ് മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വാസ് നിർവഹിച്ചു. നൂറു വർഷത്തിലധികമായി കടക്കലിന്റെ കലാ,സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ നിരവധി പ്രതിഭകളെ സംഭാവന നൽകിയ തൃക്കണ്ണാപുരം സെന്റ് മിൽഡ്രഡ്സ് യു. പി. എസ്. ലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാടിന്റെയും വർഷങ്ങളായുള്ള സ്വപ്നമായ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിച്ചപ്പോൾ നാട് അത് ഉത്സവാഘോഷത്തിൽ ഏറ്റെടുത്തു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, മുൻ പി റ്റി എ ഭാരവാഹികൾ, മുൻ പ്രഥമധ്യാപകർ, അധ്യാപകർ, പൊതുജനങ്ങൾ അങ്ങനെ നാടുമുഴുവൻ വിദ്യാലയത്തിലേക്ക് ഒഴുകിയെത്തി ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ. പുനലൂർ രൂപത കോർപ്പറേറ്റ് മാനേജർ റവ. ഡോ. ക്രിസ്റ്റി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുമ്മിൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി രജിതകുമാരി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സുധിന്‍ കടയ്ക്കൽ, ആനപ്പാറ വാർഡ് മെമ്പർ ശ്രീമതി വത്സ, തൃക്കണ്ണാപുരം നിത്യസഹായ മാതാ ദേവാലയ സെക്രട്ടറി ശ്രീ സിറിൾ യേശുദാസ്, സെന്റ് ചാൾസ് കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ ലിസി ജെയിംസ്, നിത്യസഹായ മാതാ ദേവാലയ വിദ്യാഭ്യാസ ശുശ്രൂഷ കോർഡിനേറ്ററും മുൻ പ്രഥമാധ്യാപകനുമായ ശ്രീ ഫ്രാൻസിസ് എസ്, തുടങ്ങി സാമൂഹിക , സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികൾ, സമ്മാന പദ്ധതി നറുക്കെടുപ്പ് എന്നിവയും നടത്തപ്പെട്ടു. പിടിഎ പ്രസിഡണ്ട് ശ്രീ ലിതിൻ വെന്നിയോട്, എം പി ടി എ പ്രസിഡന്റ് ശ്രീമതി ജാസ്ന, ശ്രീ സുമിത് സാമുവൽ, ശ്രീ സോണി ലോറൻസ്, അധ്യാപകർ, പിടിഎ, എംപി ടി എ അംഗങ്ങൾ എന്നിവർ പരിപാടികൾ

 

 

 

പുനലൂർ സെന്റ് ഗൊരേത്തി ഹയർസെക്കൻഡറി സ്കൂളിലെ 2024-25 അധ്യായന വർഷത്തിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയായ ആദിത്യൻ.എ ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നടത്തി വരികയായിരുന്നു. പിന്നീട് ഇത് കാൻസർ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബം ചികിത്സ സഹായത്തിനു വേണ്ടി സ്കൂളുമായി ബന്ധപ്പെടുകയും അടിയന്തരമായി 17000 രൂപ ധനസഹായം സ്റ്റാഫുകൾ ശേഖരിച്ചു നൽകുകയും ചെയ്തു. കുട്ടിയുടെ രോഗാവസ്ഥ ഗുരുതരമായി തുടരുന്നതിനാൽ തുടർ ചികിത്സക്ക് വേണ്ടി ഒരു ധനശേഖരണം നടത്താനും തീരുമാനിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് പ്രധാമാധ്യാപികയുടെ നേതൃത്വത്തിൽ സ്റ്റാഫുകളുടെ സംഭാവനയായി 20250/ രൂപ ശേഖരിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽനിന്ന് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും മറ്റ് സ്റ്റാഫ് അംഗങ്ങളും ചേർന്ന് 187750/- രൂപ ശേഖരിക്കുകയും ചെയ്തു. രണ്ടാം ഗഡുവായി ശേഖരിച്ച തുകയിൽ നിന്നും 150000/- രൂപ കോർപ്പറേറ്റ് മാനേജർ റവ. ഫാദർ ക്രിസ്റ്റി ജോസഫ് ആദിത്യന്റെ അമ്മയ്ക്ക് കൈമാറി. 58000 /- രൂപ ആദിത്യന്റെ അക്കൗണ്ടിലേക്ക് 11/11/24നു ട്രാൻസ്ഫർ ചെയ്തു കൊടുത്തു. ആദിത്യന്റെ ചികിത്സാർത്ഥം ഇതുവരെ 2,25,000 രൂപ കൈമാറിയിട്ടുണ്ട്. Staff collection - 32500 HSS collectiin - 20250 Students collection - 114260 Staff secretary - 10000 Ranger Rover unit - 4000 Others - 42800 .................................................................... Total - 223810 Rounded to - 225000 .................. വിശ്വസ്തതയോടെ ശ്രീമതി മൃദുല പ്രിൻസിപ്പാൾ

 

 

 

St. Mildred Thirikkannapuram School building stone laying ceremony

 

 

.....................

 

 

പുനലൂർ സബ്ബ്ജില്ല കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാംപ്യൻഷിപ് കിരീടം - പുനലൂർ സെന്റ് ഗൊരേറ്റി എച്ച്. എസ്. എസ്.*

 പുനലൂർ സബ്ജില്ലാതല കലോത്സവത്തിൽ തുടർച്ചയായ ഓവറാൾ ചാമ്പ്യൻഷിപ്പ് കിരീടങ്ങളുമായി ഉജ്ജ്വല നേട്ടം കരസ്ഥമാക്കിയ കലാപ്രതിഭകൾക്ക് അനുമോദനം ഒരുക്കി പുനലൂർ സെന്റ് ഗൊരേറ്റി എച്ച്. എസ്. എസ്.* കൗമാര കലാ പ്രകടനങ്ങളുടെ വസന്തം തീർത്ത പുനലൂർ സബ്ജില്ലാതല സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ നാലാം തവണ ഹൈസ്കൂൾ വിഭാഗം ജനറൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, തുടർച്ചയായ അഞ്ചാം തവണ ഹൈസ്കൂൾ വിഭാഗം അറബിക് ഓവറോൾ ചാമ്പ്യൻഷിപ്പ്, തുടർച്ചയായ രണ്ടാം തവണ യുപി വിഭാഗം സംസ്കൃതം - ഓവറാൾ ചാമ്പ്യൻഷിപ്പ് ഫസ്റ്റ് റണ്ണറപ്പ് കിരീടം എന്നിങ്ങനെ ഒരുപിടി സുവർണ്ണ നേട്ടങ്ങൾ വിദ്യാലയത്തിന് സമ്മാനിച്ച കലാപ്രതിഭകൾക്ക് അനുമോദനമൊരുക്കി പുനലൂർ സെന്റ് ഗൊരേറ്റി. LP, UP, HS, HSS വിഭാഗങ്ങളിലായി അയ്യായിരത്തിലധികം കലാപ്രതിഭകൾ തങ്ങളുടെ സർഗ്ഗപ്രകടനങ്ങൾ മാറ്റുരച്ച സബ്ജില്ലാതല കലാമേളയിൽ അഭിമാനകരമായ നിരവധി മികച്ച വിജയങ്ങളിലൂടെയാണ് സെന്റ് ഗൊരേറ്റിയുടെ കലാപ്രതിഭകൾ ഇത്തവണയും തുടർച്ചയായ കിരീടനേട്ടങ്ങൾ എന്ന ബഹുമതി സ്വന്തം പേരിൽ എഴുതിച്ചേർത്തത്. കഴിഞ്ഞ നിരവധി വർഷങ്ങളായി ഉപജില്ല ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച വിജയങ്ങൾ കരസ്ഥമാക്കുന്ന നിരവധി കലാ പ്രതിഭകളെ പുനലൂരിന്റെ കലാ-സംസ്കാരിക മേഖലക

 

 

 

 

പുനലൂർ രൂപതയിലെ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ സംഗമം നടത്തി*. പുനലൂർ രൂപതയിലെ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ സംഗമം പുനലൂർ ബിഷപ്പ് ഹൗസിൽ വെച്ച് ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിന്റെ സാന്നിധ്യത്തിൽ നടന്നു. രൂപതയിലെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന വിവധ ഇടവകകളിൽ നിന്നും 200-ൽ പരം കുട്ടികളും സന്ന്യസ്തരും അധ്യാപകരും പങ്കെടുത്തു. സംഗമത്തിൽ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവും മോൺ. സെബാസ്റ്റ്യൻ വാസ്, ഫാ. റോയ് ബി സിംസൺ,ഫാ. ജസ്റ്റിൻ സഖറിയ,ഫാ. ലിബിൻ, ഫാ. ബിബിൻ, ഫാ. രാജു പൗലോസ്,സി. പമീല, ശ്രീ.സജീവ് ബി വയലിൽ എന്നിവർ കുട്ടികളുമായി സംവദിച്ചു. വിവിധ ഇടവകകളിൽ നിന്ന് കുട്ടികൾ അവരുടെ കലാപരിപാടികൾ അവതരിപ്പിച്ചു.രൂപത പി. ആർ. ഓയും, ശുഭദർശൻ ഡയറക്ടറുമായ വെരി. റെവ. ഡോ. ക്രിസ്റ്റി ജോസഫ് സംഗമത്തിന് നേതൃത്വം നൽകി.

 

 

 

 

*കൊല്ലം ജില്ലാ കായിക മേളയിൽ സെന്റ് ഗൊരേറ്റി ഹയർ സെക്കൻഡറിസ്കൂൾ അഭിമാനർഹമായ നേട്ടം കരസ്ഥമാക്കി*.*കൊല്ലംജില്ല സ്പോർട്സ് മീറ്റിൽ 18സ്വർണം,4 വെള്ളി,3 വെങ്കലം ഉൾപ്പെടെ 105 പോയിന്റോടെ ജില്ലയിലെ ഒവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി സെന്റ് ഗൊരേറ്റി ഹയർസെക്കൻഡറി സ്‌കൂൾ സ്വന്തമാക്കി*. *പങ്കെടുത്ത എല്ലാ സ്പോർസ് തരങ്ങൾക്കും,വ്യക്തികത ചാമ്പ്യന്മാരായ ജോജി അന്ന,അതിര.എസ്. നായർ,ദിവ്യ ജോസ് എന്നിവർക്കും പ്രത്യേക അഭിനന്ദനങ്ങൾ*. *സ്കൂളിലെ കായികാദ്ധ്യാപകർ ജയചന്ദ്രൻ സർ,ബിനടീച്ചർ,ഏബ്രഹാം സർ,മറ്റ് അദ്ധ്യാപകർ ,പ്രിൻസിപ്പൽ മൃദ്ദുല ടീച്ചർ പ്രഥമാധ്യാപിക പുഷ്പമ്മടീച്ചർ,എന്നിവർക്ക്* *പുനലൂർ രൂപതാദ്ധ്യാക്ഷൻ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിന്റെയും,കോർപ്പറേറ്റ് മാനേജർ റവ.ഡോ.ക്രിസ്റ്റി ജോസഫ് അച്ചന്റെയും,സ്കൂൾ പി.ടി.എ യുടെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു*..

 

 

 

 

 

 

*ചരിത്രനേട്ടങ്ങളുടെ സുവർണ്ണ കിരീടത്തിലേക്ക് വീണ്ടുമൊരു പൊൻതൂവൽ കൂടി കൂട്ടിച്ചേർത്ത് 2020 മാർച്ച്‌ SSLC പരീക്ഷയിലും പുനലൂർ സെന്റ്‌ ഗൊരേറ്റിയുടെ വിജയാശ്വമേധം.* *2020 മാർച്ച്‌ SSLC പരീക്ഷയിൽ 42 ഫുൾ എ പ്ലസ്സുകളും, 20 ഒൻപത് എ പ്ലസ്സുകളും കരസ്‌ഥമാക്കി സമ്പൂർണ്ണവിജയം എന്ന സുവർണ്ണ നേട്ടവുമായി കിഴക്കൻ മേഖലയുടെ അഭിമാനമായി പുനലൂർ സെന്റ്‌ ഗൊരേറ്റി. 322 ഓളം കുട്ടികളെ പരീക്ഷയ്ക്കിരുത്തി പുനലൂർ മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിസ്മയവിജയം സ്വന്തമാക്കിക്കൊടുത്തു കൊണ്ട്, ചരിത്രം തിരുത്തിക്കുറിച്ച് സെന്റ്‌ ഗൊരേറ്റിയുടെ വിജയഗാഥ തുടരുകയാണ് .*

 

 

 

.